Tuesday, March 15, 2011

ചിക്കന്‍പോക്‌സിനെ ശ്രദ്ധിക്കുക...

ചൂടുകാലം വന്നെത്തിയതോടെ ചിക്കന്‍പോക്‌സ് പലയിടങ്ങളിലും കാണുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ഈ കാലാവസ്ഥയില്‍ ഇത് അതിവേഗം പടരും.
         രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും മറ്റും വൈറസ് വായുവില്‍ കലര്‍ന്ന് മറ്റുള്ളവരുടെ ശ്വാസകോശത്തില്‍ കടക്കുന്നു. ഈ രോഗം പെട്ടെന്ന് പടരും. രോഗിയുമായി അടുത്തിടപെടുന്നവര്‍ക്കാണിത് പടരുക.
       ചിക്കന്‍പോക്‌സ് വന്നാല്‍ രണ്ടാഴ്ചയോളം പൂര്‍ണവിശ്രമം വേണം.

Thursday, March 10, 2011

Practical exams are OVER

പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഇന്നത്തോടെ കഴിഞ്ഞു. CE മാര്‍ക്കുകള്‍ അയച്ചു കൊണ്ടിരിക്കുന്നു. ഇനി തിയറി പരീക്ഷകള്‍ മാത്രം. ഈ തിങ്കളാഴ്ച അതും തുടങ്ങും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. നന്നായി പഠിച്ചു പ്രാര്‍ഥിച്ചു ഒരുങ്ങി വരാന്‍ മറക്കല്ലേ. ഹാള്‍ ടിക്കറ്റ്‌ നിര്‍ബന്ധമാണ്.

Tuesday, March 8, 2011

ഫിസിക്സ്‌,കെമിസ്ട്രി,മാത്തമാറ്റിക്സ്

ഫിസിക്സ്‌,കെമിസ്ട്രി,മാത്തമാറ്റിക്സ് വിഷയങ്ങള്‍ ഈ വര്‍ഷം മുതല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സിനായി പരിഗണിക്കുമല്ലോ. അതിനാല്‍ ഈ വിഷയങ്ങള്‍ക്ക് ഈ വര്ഷം മുതല്‍ ഡബിള്‍ വാല്യവേഷന്‍ ഏര്‍പെടുത്തിയിട്ടുണ്ട്‌. ഈ വിഷയങ്ങള്‍ക്ക് മാത്രം പ്രത്യേക ഉത്തരക്കടലാസ്‌ ആണ് ഈ വര്‍ഷം മുതല്‍ ഏര്‍പെടുത്തിയിരിക്കുന്നത്. ബാര്‍കോഡ് ഉള്ള ഉത്തരക്കടലാസ് ആണ്. അതിനാല്‍ അത് പ്രത്യേകം സൂക്ഷിച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമല്ലോ. ഉത്തരക്കടലാസ്സില്‍ ഒരു കാരണ വശാലും സ്വന്തം പേരോ മറ്റു തിരിച്ചറിയാനുള്ള അടയാളങ്ങളോ ഉണ്ടാകാന്‍ പാടുള്ളതല്ല. എന്തെങ്കിലും സംശയം ഉള്ളവര്‍ സ്കൂളുമായി ബന്ധപ്പെടുക.

Saturday, March 5, 2011

Practical Exams

പ്രാക്ടിക്കല്‍ പരീക്ഷകള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു. കുട്ടികള്‍ വലിയ കുഴപ്പമില്ലാതെ പൂര്‍ത്തിയാക്കുന്നുമുണ്ട്. എങ്കിലും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തുന്നില്ല. ഒന്നു കൂടെ നന്നായി ഒരുങ്ങി വന്നെങ്കില്‍ ! ഇനി തിയറി പരീക്ഷയ്ക്കായ്‌ പഠിക്കാന്‍ വൈകരുത്. ഇപ്പോഴും പലരെയും അവിടെയും ഇവിടെയും കറങ്ങി നടക്കുന്നത് കാണാം. എന്നാണാവോ ഇവര്‍ക്കെല്ലാം ഇനി നല്ല ബുദ്ധി തോന്നുന്നത്.

Wednesday, March 2, 2011

പരീക്ഷ

വീണ്ടും ഒരു പരീക്ഷാക്കാലം. മറ്റു താല്‍പര്യങ്ങള്‍ എല്ലാം തല്‍ക്കാലം മാറ്റി വയ്ക്കാം. പരീക്ഷകളെ നല്ല രീതിയില്‍ ഒരുങ്ങി നേരിട്ടു നമ്മുടെ ആത്മ വിശ്വാസം വാനോളം ഉയര്‍ത്താം. ഒരു നല്ല നാളെക്കായി അല്പം ബുദ്ധിമുട്ടാം. ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ!!!