വീണ്ടും ഒരു പരീക്ഷാക്കാലം. മറ്റു താല്പര്യങ്ങള് എല്ലാം തല്ക്കാലം മാറ്റി വയ്ക്കാം. പരീക്ഷകളെ നല്ല രീതിയില്‍ ഒരുങ്ങി നേരിട്ടു നമ്മുടെ ആത്മ വിശ്വാസം വാനോളം ഉയര്‍ത്താം. ഒരു നല്ല നാളെക്കായി അല്പം ബുദ്ധിമുട്ടാം. ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ!!!
ഇത് മേലഡൂര് സമിതി ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ശബ്ദമാണ്. കടന്നു പോയവരും വരാനിരിക്കുന്നവരുമായ എല്ലാവര്ക്കും വേണ്ടിയുള്ള ഒരു എളിയ കാല്‍വെയ്പ്. വിവര സാങ്കേതികത എല്ലാവരെയും പരസ്പരം അടുപ്പിക്കുന്ന ഈ കാലത്ത് കടന്നു പോയ ഒരു കാലത്തെ ഓര്‍മിപ്പിക്കാനും പരസ്പരം കണ്ടുമുട്ടലുകള്‍ക്ക് വേദിയാകാനും കൂടി ഈ ബ്ലോഗ് നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. നിങ്ങളുടെ പാതകളില്‍ എന്നും വെളിച്ചമായി നിന്നിട്ടുള്ള അധ്യാപകരുടെ ശബ്ദം കൂടിയാണിത്. വരൂ നമുക്ക് കൈ കോര്‍ക്കാം
No comments:
Post a Comment