...ഗവ. സമിതി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ , മേലഡൂര്...
ഇത് മേലഡൂര് സമിതി ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ശബ്ദമാണ്. കടന്നു പോയവരും വരാനിരിക്കുന്നവരുമായ എല്ലാവര്ക്കും വേണ്ടിയുള്ള ഒരു എളിയ കാല്‍വെയ്പ്. വിവര സാങ്കേതികത എല്ലാവരെയും പരസ്പരം അടുപ്പിക്കുന്ന ഈ കാലത്ത് കടന്നു പോയ ഒരു കാലത്തെ ഓര്‍മിപ്പിക്കാനും പരസ്പരം കണ്ടുമുട്ടലുകള്‍ക്ക് വേദിയാകാനും കൂടി ഈ ബ്ലോഗ് നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. നിങ്ങളുടെ പാതകളില്‍ എന്നും വെളിച്ചമായി നിന്നിട്ടുള്ള അധ്യാപകരുടെ ശബ്ദം കൂടിയാണിത്. വരൂ നമുക്ക് കൈ കോര്‍ക്കാം
Wednesday, February 29, 2012
geology laboratory
Practical Exam
Sunday, May 29, 2011
മാര്‍ക്ക്‌ലിസ്റ്റ്, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
മാര്‍ക്ക് ലിസ്റ്റ് ഇനിയും സ്കൂളില്‍ എത്തിയിട്ടില്ല… ജൂണ്‍ 15 ന് മുന്‍പ് എത്തിക്കും എന്നറിയുന്നു. സ്കൂളില്‍ കിട്ടുന്ന മുറയ്ക്ക് ഒരു ദിവസം മാര്‍ക്ക് ലിസ്റ്റ്, ടി.സി., കോണ്ടക്റ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതാണ്.
മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ സ്കൂള്‍ വശം ബന്ധപ്പെട്ടു അപേക്ഷാഫോറം വാങ്ങി പൂരിപ്പിച്ചു ട്രഷറിയില്‍ പണം അടച്ച രസീത് സഹിതം സ്കൂളില്‍ തന്നെ തിരികെ നല്‍കേണ്ടതാണ്. മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡയറക്റ്ററേറ്റ് ഇഷ്യൂ ചെയ്യുന്നതനുസരിച്ച് സ്കൂളില്‍ നിന്നും അവ വിതരണം ചെയ്യുന്നതായിരിക്കും.
പുതിയ അധ്യയന വര്‍ഷം
പുതിയ അധ്യയന വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുകയാണ്. പ്ലസ് വണ്‍ പ്രവേശന നടപടികള്‍ പുരോഗമിക്കുന്നു. പ്ലസ്‌ടു ക്ലാസ്സുകള്‍ ആരംഭിച്ചു കഴിഞ്ഞു. പുതിയ ക്ലാസ്സുകളിലേയ്ക്ക് വേണ്ട ടെക്സ്റ്റ് ബുക്കുകള്‍ മിക്കവാറും എല്ലാം തന്നെ എത്തിക്കഴിഞ്ഞു. കൂടുതല്‍ മികവോടെ പുത്തന്‍ പ്രതീക്ഷകളുമായി നമുക്ക് ഒരുമിച്ചു നീങ്ങാം… ഒരു നല്ല കലാലയ ജീവിതം ആശംസിച്ചുകൊണ്ട്…..
പരീക്ഷാഫലം
ഇക്കൊല്ലത്തെ പ്ലസ് ടു പരീക്ഷയുടെ റിസള്‍ട്ട് എല്ലാരും അറിഞ്ഞിരിക്കുമല്ലോ. വളരെ നല്ല വിജയമാണ് മേലടൂര്‍ സമിതി ഹയര്‍ സെക്കന്ററി സ്കൂള്‍ നേടിയിരിക്കുന്നത് എന്നതില്‍ നമുക്കഭിമാനിക്കാം. 89 ശതമാനം വിജയമാണ് നമ്മള്‍ നേടിയിരിക്കുന്നത്. ക്ലാസ്സ് അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ പല ക്ലാസ്സിനും ഇതിലും നല്ല വിജയശതമാനം ഉണ്ട്. എല്ലാ വിദ്യാര്‍ഥികളെയും ഇത്തരുണത്തില്‍ പ്രത്യേകമായി അഭിനന്ദിക്കുന്നു.
കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ച് പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. വെറും രണ്ടു കുട്ടികള്‍ മാത്രമാണ് ഉപരിപഠനത്തിനു അര്‍ഹത നേടാത്തത്. ഓരോ വര്ഷം കഴിയുന്തോറും മികവില്‍ നിന്ന് മികവിലെയ്ക്ക് കുതിക്കുന്ന മേലടൂരിനു എല്ലാവിധ ഭാവുകങ്ങളും….
Friday, April 1, 2011
മധ്യവേനലവധി എത്തിപ്പോയി
അങ്ങനെ പരീക്ഷകളെല്ലാം കഴിഞ്ഞു. പലതും പരീക്ഷണങ്ങളായിരുന്നു. എന്നാലും ഈ വര്‍ഷത്തിലെ പരീക്ഷകള്‍ക്ക് വലിയ കുഴപ്പങ്ങളുണ്ടാക്കാന്‍ സാധിച്ചിട്ടില്ല എന്നതില്‍ സന്തോഷം. രണ്ടാം വര്‍ഷക്കാരുടെ കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ഒന്നാം വര്‍ഷം ഫിസിക്സ് തുടങ്ങിയവ കുറച്ചു ബുദ്ധിമുട്ടാണെന്ന അഭിപ്രായം കുട്ടികളുടെ ഇടയില്‍ ഉണ്ട്. കുട്ടികള്‍ക്ക് ഇനി ആഘോഷത്തിന്‍റെ കാലം. അധ്യാപകര്‍ക്ക് ഏപ്രില്‍ നാലാം തിയതി മുതല്‍ പേപ്പര്‍ നോട്ടം തുടങ്ങുകയാണ്. മിക്കവാറും മെയ് മാസത്തിലും തീരാന്‍ വഴിയില്ല. അതിനിടക്ക് ഇലക്ഷന്‍ വരുന്നുണ്ട്. ജൂണില്‍ സ്കൂള്‍ തുറക്കേണ്ട സമയം ആകുമ്പോഴെക്കുമേ പേപ്പര്‍ നോട്ടം തീരാന്‍ വഴിയുള്ളൂ. അങ്ങനെയെങ്കില്‍ എല്ലാ കൊല്ലവും നടത്താറുള്ള വെകേഷന്‍ ക്ലാസ്സുകള്‍ ഇത്തവണ ഉണ്ടാകില്ല.
Tuesday, March 15, 2011
ചിക്കന്‍പോക്‌സിനെ ശ്രദ്ധിക്കുക...
രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും മറ്റും വൈറസ് വായുവില്‍ കലര്‍ന്ന് മറ്റുള്ളവരുടെ ശ്വാസകോശത്തില്‍ കടക്കുന്നു. ഈ രോഗം പെട്ടെന്ന് പടരും. രോഗിയുമായി അടുത്തിടപെടുന്നവര്‍ക്കാണിത് പടരുക.
ചിക്കന്‍പോക്‌സ് വന്നാല്‍ രണ്ടാഴ്ചയോളം പൂര്‍ണവിശ്രമം വേണം.